X
    Categories: CultureNewsViews

മിന്നലാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത് ഷായെ ബി.ജെ.പി വക്താക്കളോ 300 പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.

മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ഞാ​നും ക​ണ്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ പ്ര​സം​ഗി​ച്ച​തു കേ​ട്ടു. 300 പേ​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നോ? ഏ​തെ​ങ്കി​ലും ബി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞോ? അ​മി​ത് ഷാ ​പ​റ​ഞ്ഞോ?- കോ​ൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ അ​ലു​വാ​ലി​യ ചോ​ദി​ച്ചു. ആ​ൾ​നാ​ശ​മാ​യി​രു​ന്നി​ല്ല ല​ക്ഷ്യ​മെ​ന്നും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​കു​മെ​ന്നു തെ​ളി​യി​ക്ക​ലാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​രും കൊ​ല്ല​പ്പെ​ട്ടി​ല്ലെ​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളെ​കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു അ​ലു​വാ​ലി​യ​യു​ടെ മ​റു​പ​ടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: