X

കന്നുകാലി കശാപ്പ് നിരോധന വിവാദ ഉത്തരവ്: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു

 

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.

2017 മേയ് 23നാണ് മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് രജ്യത്തിന്റെ പലകോണുകളിലും ഗോ രക്ഷകരുടെ പേരില്‍ ആക്രമണവും കൊലപാതകവും അരങ്ങേറിയിരുന്നു. ഇതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത പ്രതിഷേധമറിയിച്ച് നിലപാടെടുത്തു. കേന്ദ്രത്തിനെതിരെ പലഭാഗത്തുനിന്നും വ്യാപക പ്രതിഷേധം അരങ്ങേറി. ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നു കര്‍ഷകരും നിലപാടെടുത്തതോടെ ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് ഭേദഗതി ബില്ലില്‍ കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കാര്‍ഷികാവശ്യത്തിന് മാത്രമായി വില്‍പ്പന നടത്താന്‍ ഇനി കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കാവൂ കശാപ്പുകള്‍ക്ക് ഇത്തരം മൃഗങ്ങളെ ഉപയോഗിക്കരുതെന്നുമാണ് ഉത്തരവ് പറയുന്നത്. മേയ് അവസാനത്തില്‍ മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്ത ഉത്തരവ് ജൂലൈയില്‍ സുപ്രീം കോടതി രാജ്യമൊട്ടാകെ സ്റ്റേ കൊണ്ടുവന്നു.

chandrika: