X
    Categories: keralaNews

ചന്ദ്രിക ചലഞ്ചിന് ഇന്ന് രൂപം നല്‍കും

കോഴിക്കോട്: ചന്ദ്രിക 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ചന്ദ്രിക സ്‌പെഷല്‍ കാമ്പയിന്റെ മുന്നോടിയായുള്ള സംയുക്തയോഗം ഇന്ന് ചന്ദ്രിക ചലഞ്ചിന് രൂപം നല്‍കും. ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് ലീഗ്ഹൗസില്‍ ചേരും. ചന്ദ്രിക ജില്ലാ, മണ്ഡലം. മുനിസിപ്പല്‍ -പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാലീഗ്, കര്‍ഷക സംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ (എസ്.ടി.യു), പ്രവാസിലീഗ് എന്നീ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് അനുഭാവ സര്‍വീസ്‌സംഘടനകളുടെ സംസ്ഥാനപ്രസിഡന്റ്, ജനറല്‍സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

Chandrika Web: