X

ചന്ദ്രിക വാര്‍ഷിക വരിസംഖ്യ പുതിയ നിരക്ക് ജനുവരി ഒന്നുമുതല്‍

കോഴിക്കോട് : പത്രക്കടലാസിന്റെയും മറ്റു ആസംസ്‌കൃത വസ്തുക്കളുടെയും അനിയന്ത്രിതമായ വില വര്‍ദ്ധനമൂലം പത്ര വ്യവസായം കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ കഴിഞ ഓഗസ്റ്റ് മാസത്തില്‍ മുഴുവന്‍ മലയാള പത്രങ്ങളും ദിന പത്രത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു എങ്കിലും ചന്ദ്രിക ദിനപത്രം വാര്‍ഷിക വരിസംഖ്യയില്‍ മാറ്റം വരുത്തിയിരുന്നില്ല. അടിക്കടി അച്ചടി വസ്തുക്കളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കീം തുകയിലും ചെറിയ വര്‍ദ്ധനവ് വരുത്താന്‍ നിര്‍ബന്ധിതമായി രിക്കുകയാണ്.

2023 ജനുവരി ഒന്ന് മുതല്‍ 2600  രൂപയായിരിക്കും വാര്‍ഷിക വരിസംഖ്യ നിരക്ക്. അന്നേ ദിവസം മുതല്‍ പുതിയ നിരക്കില്‍ മാത്രമേ വാര്‍ഷിക വരിസംഖ്യ ചന്ദ്രിക ഓഫീസില്‍ സ്വീകരിക്കുകയുള്ളൂ. ചന്ദ്രിക കോര്‍ഡിനേറ്റര്‍മാരും ഏജന്റുമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും തുടര്‍ന്നും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭ്യുദ്ധകാംക്ഷികളുടെയും വരിക്കാരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും
ജനറല്‍ മാനേജര്‍ അറിയിച്ചു.

 

Chandrika Web: