X

മുസ്ലീം ലീഗ് അംഗത്വ കാമ്പയിന്‍ ; തീരാന്‍ മണിക്കൂറുകള്‍ മാത്രം

‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം നീണ്ടുനിന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ നടപടിക്രമങ്ങളെല്ലാം ഇന്ന് അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബര്‍ 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഇന്നത്തോടെ മുഴുവന്‍ ഫീസും അടച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കമ്മിറ്റികള്‍ക്ക് മാത്രമേ വാര്‍ഡ് കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ. വിവരങ്ങള്‍ അപ്ലോഡ് ചെയ്ത ശേഷം ഫീസടയ്ക്കാത്ത അംഗത്വ അപേക്ഷകള്‍ പരിഗണിക്കില്ല. ഫീസടച്ച അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള പ്രാതിനിധ്യമാണ് അതാത് വാര്‍ഡുകള്‍ക്ക് പഞ്ചായത്ത് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഉണ്ടാവുക.

നടപടികള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ വാര്‍ഡ് കമ്മിറ്റികളും ഇന്ന് തന്നെ മുഴുവന്‍ ഫീസും അടച്ച് അംഗത്വവും കൗണ്‍സില്‍ പ്രാതിനിധ്യവും ഉറപ്പ് വരുത്തണം. മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇനിയൊരു അവസരം ഉണ്ടാവുകയില്ല. ഒന്നിച്ച് ഫീസ് അടയ്ക്കുമ്പോള്‍ പരമാവധി 800 അംഗങ്ങളുടെ ഫീസടയ്ക്കാനുള്ള സാങ്കേതിക സൗകര്യമാണുള്ളത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തിയവര്‍ രണ്ടോ മൂന്നോ ഘഡുക്കളായി ഫീസ് അടയ്ക്കാവുന്നതാണ്. ഡിസംബര്‍ ഒന്ന് മുതല്‍ വാര്‍ഡ് സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടന്നുവരികയാണ്. ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും.

 

web desk 3: