X
    Categories: Newsworld

‘ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല’; വിവാദ പ്രവാചക കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഷാര്‍ലി എബ്ദോ

പാരീസ്: വിവാദമായ പ്രവാചക കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാന്‍സിലെ കുപ്രസിദ്ധ ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോ. 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫീസിനു നേരേ നടന്ന ആക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയാണ് വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചതെന്നാണ് വാരിക അവകാശപ്പെടുന്നത്. ‘ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല’ എന്ന് പേരിട്ട പതിപ്പിലാണ് കാര്‍ട്ടൂണുകള്‍.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റായ കാബുവിന്റെ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ആണ് പ്രസിദ്ധീകരിച്ചത്. ആക്രമണത്തിനു ശേഷം പ്രവാചകനെക്കുറിച്ചുള്ള പുതിയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ കാരണമില്ലാത്തതിനാലാണ് ചെയ്യാതിരുന്നത്. ഇപ്പോള്‍ അതിനുള്ള സമയമായെന്നും അവര്‍ വ്യക്തമാക്കി.

വാര്‍ത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാസിക മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണുകളും മറ്റും നല്‍കി പലതവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

web desk 3: