X

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം; ഓരോ വിദ്യാര്‍ഥികളില്‍നിന്നും ഫീസ് ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ; യുവാവ് അറസ്റ്റില്‍

പി.ജി വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോഡൂര്‍ വലിയാട് ഊരോതൊടി വീട്ടില്‍ ഇബ്തിയാസാണ് (35) പിടിയിലായത്. മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഡിസ്റ്റന്‍സ് എജുക്കേഷന്‍ സെന്റര്‍ (സി.ഡി.ഇ.സി) എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 50ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

കേന്ദ്രത്തിന് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഇവിടങ്ങളിലും പരാതികളുണ്ടെന്ന് പൊലീസ്. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് അനുസരിച്ച് ഓരോ വിദ്യാര്‍ഥികളില്‍നിന്നും ഫീസ് ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഈടാക്കിയിരിക്കുന്നത്. കോഴ്‌സിന് പണം കൊടുത്ത് ചേര്‍ന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെവന്നതോടെയാണ് പരാതിയുമായി ആളുകള്‍ പൊലീസിനെ സമീപിച്ചത്.

അടച്ച പണം തിരിച്ചു ചോദിച്ചവര്‍ക്കും തുക മടക്കിക്കിട്ടിയിട്ടില്ലെന്ന് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ്.

 

webdesk14: