X

ചെന്നൈയിൽ ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ കേസെടുത്തു

ടിക്കെറ്റെടുത്തവർക്ക് ജാതിയുടെ പേരിൽ പ്രേവശനം നിഷേധിച്ചവർക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു.ചെ ന്നൈയിലെ രോഹിണി തിയേറ്ററിലെ ജീവനക്കാർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ സംവിധായകൻ വെട്രിമാരൻ, നടൻ വിജയ് സേതുപതി അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു.

webdesk15: