X
    Categories: indiaNews

ബിജെപിയെ പിന്തുണക്കുന്നതില്‍ പ്രതിഷേധം; അജിത് ജോഗിയുടെ പാര്‍ട്ടിയിലെ എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

റായ്പൂര്‍: ബിജെപിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ച് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ രണ്ട് എംഎല്‍എമാര്‍. പാര്‍ട്ടി തീരുമാനം ബിജെപിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കാനാണ്. എന്നാല്‍ ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എമാരായ ദേവ്രാത് സിങ്ങും പ്രമോദ് ശര്‍മയും.

മര്‍വാഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടായത്. ബിജെപിയെ പിന്തുണക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കുമെന്നും ഇരുവരും പറഞ്ഞു. ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും വിമത എംഎല്‍എമാര്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാപകനേതാവും സിറ്റിംഗ് എംഎല്‍എയുമായിരുന്ന അജിത് ജോഗിയുടെ മരണത്തിന് പിന്നാലെയാണ് മര്‍വാഹി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സംസ്ഥാനത്ത് മൂന്നാം കക്ഷിയ്ക്കുള്ള സാധ്യത അജിത് ജോഗിയുടെ മരണത്തോടെ ഇല്ലാതായെന്ന് വിമത എം.എല്‍.എമാര്‍ പറഞ്ഞു. അമിത് ജോഗി ഏകപക്ഷീയമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

web desk 1: