X

‘കേരളത്തിലെ ശിശുപരിപാലനം മോശം’; സിപിഎം മേയര്‍ ബാലഗോകുലം പരിപാടിയില്‍; വിവാദം

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് വിവാദത്തില്‍.

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതഅടക്കമുള്ള പരാമര്‍ശങ്ങളാണ് മേയര്‍ പരിപാടിയില്‍ നടത്തിയത്.ബാലഗോകുലത്തിന്റെ മാതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വേളയിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറുടെ പരാമര്‍ശം.

ബീന ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഐഎം- ആര്‍എസ്എസ് ബന്ധം ശരിവെക്കുന്ന സംഭവമാണ് ഇതൊന്നും ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോ എന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ ചോദിച്ചു.

web desk 3: