X

കോവിഡ് വാക്‌സിനുമായി ചൈന; ഈ വര്‍ഷത്തിന്റെ അവസാനത്തോടെ 60 കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കും

ബെയ്ജിങ്: ചൈനയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കല്‍ പദ്ധതി മുന്നോട്ട് പോകുകയാണെന്നും 2020 അവസാനത്തോടെ 61 കോടി വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ കുറഞ്ഞത് 100 കോടി വാക്‌സിനുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

11 ചൈനീസ് വാക്‌സിനുകള്‍ ഇതിനോടകം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നാല് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാന്‍ബിന്‍ പറഞ്ഞു.ചൈനയുടെ വാക്‌സിന്റെ സുരക്ഷാനിലവാരം മികച്ചതാണെന്നും ഗുരുതര പ്രത്യാഘാതങ്ങളൊന്നുമില്ലെന്നും വു യുവാന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

web desk 3: