X

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന

ഇന്ത്യചൈന ബന്ധത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയിലേക്കുള്ള ദിശയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈന പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചാണ് പ്രസ്താവന.

‘ചൈന-ഇന്ത്യ ബന്ധത്തിന്റെ സുസ്ഥിര വളര്‍ച്ചയിലേക്കുള്ള ദിശയില്‍ ഇന്ത്യയുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരത ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പറയുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മില്‍ 17ാമത് കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുന്നതിനും പടിഞ്ഞാറന്‍ മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനും ഇരു കൂട്ടരും ഡിസംബര്‍ 20ന് കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.

webdesk13: