X

എതിര്‍ത്ത് സംസാരിച്ചാല്‍ അമേരിക്കയുടെ ശത്രുക്കളെ സഹായിക്കും: ചൈന

ബെയ്ജിങ്‌: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്‌വാന് അനുകൂലമായി ട്രംപ് നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് കടുത്ത പ്രതികരണമെന്നാണ് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഒറ്റ ചൈന നയത്തെ എതിര്‍ത്ത് തായ്‌വാന്റെ പരമാധികാരത്തെ പിന്തുണക്കുകയാണ് ട്രംപിന്റെ ഉദ്ദേശമെങ്കില്‍ അമേരിക്കയുമായി ചൈന സഹകരിക്കില്ലെന്നാണ് ചൈനീസ് നിലപാട്. മാത്രമല്ല അന്താരാഷ്ട്ര നയതന്ത്രത്തില്‍ വാഷിങ്ടണുമായി ഒത്തുപോവില്ലെന്നും ചൈന വ്യക്തമാക്കി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയലിലൂടെയാണ് ചൈന നിലപാട് അറിയിച്ചത്.

ഫോക്സ് ന്യൂസിന് ട്രംപ് നല്‍കിയ വിവാദ അഭിമുഖത്തിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ വെല്ലുവിളി. ഒറ്റ ചൈന നയത്തെ സംബന്ധിച്ച് ഫോക്‌സ് ന്യൂസ് ട്രംപിനോട് അഭിപ്രായം തേടിയിരുന്നു. ചൈനയുമായി വ്യാപാര കരാറിലേര്‍പ്പെടാത്ത കാലത്തോളം എന്തിനാണ് ഒറ്റ ചൈന വാദത്തിനനുകൂലമായി നിലപാട് യു.എസ്എ തുടരുന്നതെന്തിനാണെന്നാണ് ട്രംപ് മറുപടിയായി ചേദിച്ചത്. ഈ പരാമര്‍ശത്തിനെതിരെയാണ് ചൈനീസ് പത്രം എഡിറ്റോറിയലിലൂടെ ആഞ്ഞടിച്ചത്.

 

chandrika: