X

ചൈനയുടെ തദ്ദേശനിര്‍മിത വിമാനവാഹിനി പരീക്ഷണ ദൗത്യം തുടങ്ങി

 

ബീജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ പരീക്ഷണ ദൗത്യം തുടങ്ങി. അമ്പതിനായിരം മെട്രിക്ക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ഡാലിയന്‍ ഷിപ്പ് യാര്‍ഡ് വിട്ടു.
തര്‍ക്കത്തിലിരിക്കുന്ന സമുദ്ര മേഖലയില്‍ നാവിക സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈന്യത്തെ ആധുനികവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന പുതിയ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചത്. ചൈനയുടെ രണ്ടാമത്തെ വിമാന വാഹിനിയാണിത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഏഴ് മണിക്കാണ് കനത്ത മൂടല്‍മഞ്ഞിനെ ഭേദിച്ച് ടഗ്‌ബോട്ടുകളുടെ സഹായത്തോടെ കപ്പല്‍ കടലില്‍ ഇറക്കിയത്. 2020ഓടെ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. ഉക്രൈനില്‍നിന്ന് വാങ്ങിയ ഒരു സോവിയറ്റ് നിര്‍മിത വിമാനവാഹിനി കപ്പല്‍ മാത്രമേ ഇതുവരെ ചൈനക്കുണ്ടായിരുന്നുള്ളൂ.

chandrika: