X

യു.പിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥിന്റെ പിന്തുണയുള്ള സംഘടന

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സംഘടന രംഗത്ത്. ക്രൈസ്തവ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടന ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തി.

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് മത പരിവര്‍ത്തന ശ്രമമാണെന്നും ഹിന്ദു വിദ്യാര്‍ത്ഥികളെ മതംമാറ്റാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്നും യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവ വാഹിനിയുമായി ബന്ധമുള്ള ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്മസിന് മധുരപലഹാരഹ്ങളും കളിപ്പാട്ടങ്ങളും വിതറണം ചെയ്ത് കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി ജാഗരണ്‍ മഞ്ച് അലിഗഡ് പ്രസിഡന്റ് സോനു കവിത പറുന്നു.

ദിവസങ്ങള്‍ക്കു മുമ്പ്, മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ കരോള്‍ ആലപിച്ച സംഘത്തെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ സന്ദര്‍ശിക്കാനെത്തിയ പാതിരിമാരുടെ കാര്‍ കത്തിച്ചു.

2014-ല്‍ യേഗി ആദിത്യനാഥ് ക്രിസ്മസുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ചര്‍ച്ചുകള്‍ക്കു പുറത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്നും, തെരുവില്‍ ക്രിസ്മസ് ആഘോിക്കുന്നവര്‍ ഘര്‍ വാപസിയെ കുറ്റം പറയാന്‍ പാടില്ലെന്നും യോഗി ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: