X

മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തി ക്രിസ്സ്മസ്സ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ക്രിസ്മസ് ആഘോഷിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തിയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്രിസ്സ്മസ്സ് ആശംസകള്‍ നേര്‍ന്നത്. സ്‌നേഹോഷ്മളമായി സ്വീകരിച്ച ഫാ.ജോസ്ഫിനും ചര്‍ച്ച് ജീവനക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു എന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു തങ്ങള്‍ ഇക്കര്യം അറിയിച്ചത്. ക്രിസ്സ്മസ്സ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ എത്തിയപ്പോള്‍ എന്ന ആമുഖത്തോടെ ചിത്രങ്ങളോടെയാണ് തങ്ങള്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

‘സ്‌നേഹോഷ്മളമായി സ്വീകരിച്ച ഫാ.ജോസ്ഫിനും ചര്‍ച്ച് ജീവനക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു, എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍’

അതേ സമയം അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ജോസഫിന്റെയും മേരിയുടെയും പാദയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്ന് പാലായനം ചെയ്യാന്‍ അവരെ പോലെ നിരവധിപേര്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. പലരുടെയും പലായനം പ്രതീക്ഷകള്‍ നിറഞ്ഞതാണ്.

ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണെന്നും നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്‍ ഒരു പ്രശ്‌നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് ഇടവരുത്തുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളിലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

chandrika: