X
    Categories: indiaNews

പൗരത്വ നിയമവും പിന്‍വലിക്കണം; കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ആവശ്യവുമായി ബിഎസ്പി

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് സമാനമായി പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്. ബി.എസ്.പി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഈ ആവശ്യം ഉന്നയിച്ച് ദേശീയ തലത്തില്‍ രംഗത്തുവന്നിട്ടുണ്ട്. കര്‍ഷക നിയമങ്ങള്‍ ജനകീയ സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചത് പോലെ പൗരത്വ നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി ട്വിറ്ററില്‍ കുറിച്ചു. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് പ്രമുഖ മുസ്ലീം സംഘടനയായ ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ സമര വിജയത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പ്രസ്താവനയിലാണ് ജാമിയത്ത് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി ഇക്കാര്യം ആവശ്യപ്പെട്ടത്.

2019 ഡിസംബര്‍ 4 ന് ആണ് പൗരത്വ (ഭേദഗതി) ബില്‍ 2019 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇത് 2019 ഡിസംബര്‍ 10 ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സി.എ.എ പാസാക്കിയതിന് പിന്നാലെ തുടര്‍ന്ന് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളും അരങ്ങേറി.

web desk 3: