X

സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം തുടരുമെന്ന് സമരത്തിലുള്ള സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വാക്കാലുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിശ്വസിക്കാന്‍ ആവില്ലെന്നും നിയമം റദ്ദാക്കുന്നത് സംബന്ധിച്ച സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും യോഗം ആവശ്യപ്പെട്ടു.

മുന്‍കൂട്ടി നിശ്ചയിച്ച ട്രാക്ടര്‍ ആയി അടക്കമുള്ള സമരമുറകള്‍ തുടരും, കര്‍ഷകര്‍ക്ക് നെരെ ് സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാറിനു മുന്‍മ്പില്‍ വെക്കും. കാര്യങ്ങള്‍ വ്യക്തത വരുത്താന്‍ സര്‍ക്കാറുമായി യോഗം ചേരുമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.

കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്ത് വിവാദം സൃഷ്ടിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വാക്ക് നല്‍കിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കര്‍ഷക സംഘടനകള്‍. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക സമരത്തില്‍ 600 ലധികം കര്‍ഷകരാണ് രക്തസാക്ഷിത്വം വഹിച്ചത്.

web desk 3: