X

മഴയത്ത് അപകടകെണിയായി റോഡുകള്‍; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുന്നു

തൃശൂര്‍ പള്ളിക്കുളം റോഡില്‍് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വേറിട്ട പ്രതിഷേധം

മഴക്കാലത്തിന് മുന്നേ പൂര്‍ത്തീകരിക്കേണ്ട പണികള്‍ ചെയ്തുതീര്‍ക്കതെ വന്‍ അപകടം ക്ഷണിച്ചു വരുത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളും പൈപ്പിടാനായി വിവിധ ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം കീറിയിട്ട അവസ്ഥയിലാണ്. മഴയെത്തും മുന്നേ പണി പൂര്‍ത്തിയാവാത്തതിനാല്‍ മണ്ണിട്ട് മൂടിയ റോഡുകള്‍ പോലും ചളികുണ്ടുകളായ നിലയാണ്.

റോഡരികുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപെടുവാനും അതുവഴി ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടാനും ഇത് കാരണമാകുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ പ്രധാന പാതയായ മാവൂര്‍ റോഡില്‍ പോലും ഇതാണ് അവസ്ഥ. കനത്ത മഴ പെയ്യുന്ന സമയത് നഗര വാസികളുടെ രാത്രി യാത്രകളില്‍ വലിയ അപകടം പതിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡിന്റെ മധ്യഭാഗത്ത് തന്നെ കുഴിയെടുത്ത സ്ഥിതിയുമുണ്ട്. ചിലയിടങ്ങളില്‍ താല്‍കാലികമായി അടച്ചുതൂര്‍ത്ത ഇടങ്ങള്‍ കനത്തമഴയില്‍ തകര്‍ന്നിട്ടുണ്ട്.

കോഴിക്കോട് മാവൂര്‍ റോഡില്‍ മഴക്കാലം വരാനിരിക്കെ പൈപ്പിടാന്‍ കുഴിയെടുക്കുന്ന തൊഴിലാളികള്‍

പൈപ്പിടാനായി തൃശൂര്‍ പള്ളിക്കുളം റോഡിന്റെ ഒരുഭാഗം കുഴിച്ചത് ശരിയാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിലെ ചെളിയില്‍ ഉരുണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ചെളിയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച ശേഷം റോഡില്‍ നിന്നും ശേഖരിച്ച ചെളി പിന്നീട് കോര്‍പ്പറേഷന് മുന്നില്‍ കൊണ്ട് പോയിട്ട് പ്രതിഷേധിച്ചു.

നിങ്ങളുടെ പ്രദേശത്തെ റോഡുകളുടെ അവസ്ഥയും വായനക്കാര്‍ക്ക് പ്രതികരണമായി പങ്കുവെക്കാം…

chandrika: