X

കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നു’; ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ച് ഔദ്യോഗിക പക്ഷം

ബി.ജെ.പി ഔദ്യോഗിക പക്ഷത്തിനെതിരായ ശോഭ സുരേന്ദ്രന്റെ പരസ്യപ്രതികരണം അവഗണിക്കാന്‍ വി.മുരളീധരന്‍ പക്ഷം. ശോഭയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. ശോഭാ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രാധാന്യം നല്‍കരുതെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം തീരുമാനമെടുത്തിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്സഭാ സീറ്റെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ ആക്ഷേപം. അതേസമയം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവും ഇന്ന് ഡല്‍ഹിയിലെത്തിയിരിക്കുകയാണ്. വിവി രാജേഷ് ഉള്‍പ്പടെയുള്ള നേതാക്കളും കെ സുരേന്ദ്രനൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ജെ.പി.നദ്ദയുമായും ബി.എല്‍.സന്തോഷുമായും സംസ്ഥാന നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ശോഭാ സുരേന്ദ്രന്റെ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ശോഭയ്ക്കെതിരായി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.

പാര്‍ട്ടിയുടെ അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ലെന്നും തടസങ്ങള്‍ തട്ടി നീക്കി മുന്നോട്ടു പോകുമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. പാര്‍ട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കില്‍ ആ വെള്ളം വാങ്ങിവെക്കണം. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബൂത്ത്തല പ്രവര്‍ത്തകര്‍ക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

 

webdesk13: