X

വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ 3 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ പള്ളിയാന്‍ മൂലയില്‍ ഫുട്‌ബോള്‍ വിജയാഘോഷത്തിന് ഇടയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ്, എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആരാധകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത് എന്ന് കരുതപ്പെടുന്നു.

web desk 3: