X

മാനസികസമ്മര്‍ദം കൂടി: കോച്ചിംഗിനിടെ ആത്മഹത്യകള്‍ വര്‍ധിക്കുന്നു

പ്രത്യേകലേഖകന്‍

രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് എന്‍ട്രന്‍സ് കോച്ചിംഗ് കേന്ദ്രങ്ങളിലെ അമിതസമ്മര്‍ദത്തിനെതിരെ വ്യാപകപരാതി ഉയര്‍ന്നു. ഇന്നലെ മാത്രം മൂന്ന് കുട്ടികളാണ് കോട്ടയില്‍ സ്ഥാപനങ്ങളില്‍ ആത്മഹത്യചെയ്തത്. എംബിബിഎസ്, എഞ്ചിനീയറിംഗ് എന്നിവക്കായുള്ള പ്രവേശനപരീക്ഷക്ക് കോച്ചിംഗ് നല്‍കുന്ന ്‌സഥാപനങ്ങളുടെ കൂടാരമാണ ്‌രാജസ്ഥാനിലെ കോട്ടനഗരം. ഇവിടെ നൂറോളം സ്ഥാപനങ്ങളാണ ്‌രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇന്നലെ അങ്കുഷ്, ഉജ്ജ്വല്‍ എന്നീ ബീഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രണവ് എന്ന മധ്യപ്രദേശുകാരനുമാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്, ദീര്‍ഘമായ ക്ല്ാസുകളും രാത്രിപോലും ഒഴിവില്ലാത്ത രീതിയിലുള്ള പരിശീലനങ്ങളുമാണ ്കുട്ടികളില്‍ അമിത സമ്മര്‍ദമുണ്ടാക്കുന്നത്. 2016ല്‍ ഒരു വിദ്യാര്‍ത്ഥി ജെ.ഇ.ഇ പരീക്ഷ പാസായെങ്കിലും മാനസികസമ്മര്‍ദത്താല്‍ ആത്മഹത്യചെയ്യുന്നതായി എഴുതിവെച്ച് തൂങ്ങിമരിച്ചിരുന്നു. ഇത് തുടരുന്നത് ഇത്തരം കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരിശോധനക്ക് കാരണമായിട്ടുണ്ട്.

തങ്ങളുടെ സ്ഥാപനത്തില്‍നിന്നുള്ള കുട്ടികള്‍ക്കാ്ണ് റാങ്കുകള്‍ അധികവുമെന്ന് കാണിക്കാനായി കഠിനപരിശീനങ്ങളാണ ്‌നല്‍കുന്നതെന്നാണ് മിക്കകോച്ചിംഗ് കേന്ദ്രങ്ങള്‍ക്കെതിരായുമുള്ള പരാതി. ഇതിനുപിന്നില്‍ കൊളളവരുമനാമാണ ്‌ലക്ഷ്യം. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതംകുട്ടികളല്ലാതെ അധ്യാപകരോ സ്ഥാപനഉടമകളോ രക്ഷിതാക്കള്‍പോലുമോ ഗൗനിക്കുന്നില്ല. മക്കള്‍ ഡോക്ടറോ എഞ്ചിനീയറോ ആയി ഉന്നതനിലയിലെത്തണമെന്ന രക്ഷിതാക്കളുടെ മോഹമാണ് ഒരുപരിധിവരെ അവരെ ഇത്തരം കേന്ദ്രങ്ങളിലേക്കെത്തിക്കുന്നത്.
അതേസമയം നീറ്റ് പരീക്ഷ ദേശീയതലത്തിലേക്ക് ഉയര്‍ത്തിയതോടെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് അധികവും സമ്മര്‍ദം പേറുന്നത്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ എന്‍ട്രന്‍സ്പ്രവേശനം സംസ്ഥാനതലത്തിലേക്ക് ആക്കണമെന്നാവശ്യപ്പെട്ട് നിയമനിര്‍മാണം നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് പരിഗണിച്ചിട്ടില്ല. പ്രവേശനം ലഭിച്ചുകഴിഞ്ഞാലും എഞ്ചിനീയറിംഗ് , എംബിബിഎസ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ കഠിനസമ്മര്‍ദത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ വിദേശ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളും വലിയ സമ്മര്‍ദത്തിലാണ്. യുക്രെയിനില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധം കാരണംഅവിടെ പഠനം തുടരാനാവാത്തതാണ് പ്രശ്‌നം, ഏതായാലും കോച്ചിംഗ് കാര്യത്തിലും എന്‍ട്രന്‍സ് പ്രവേശനത്തിലും പെട്ടെന്നെന്തെങ്കിലും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന ്തീരുമാനമുണ്ടാകണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.

web desk 3: