X

കോസ്റ്റ് ഗാര്‍ഡില്‍ നാവിക്, ശമ്പളം: 21,700 രൂപ

തീരസംരക്ഷണ സേനയില്‍ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) നാവിക് (ജനറല്‍ ഡ്യൂട്ടി) പ്ലസ്ടു എന്‍ട്രി തസ്തികയിലെ ഒഴിവുകളിലേക്ക് ഉടന്‍ അപേക്ഷിക്കാം. 2/2019 ബാച്ചിലാണു പ്രവേശനം. ജനുവരി 21 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ പ്ലസ്ടു (ഫിസിക്‌സ്, മാത്സ്) ജയം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും കായികതാരങ്ങള്‍ക്കും അഞ്ചു ശതമാനം മാര്‍ക്കിളവുണ്ട്.

പ്രായം: 18-22 വയസ്. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവര്‍. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

ശമ്പളം : 21,700 രൂപ. മറ്റ് ആനുകൂല്യങ്ങളും

ശാരീരിക യോഗ്യതകള്‍:

ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്ചശക്തി: 6/6 (better eye), 6/9(worse eye) കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല.

സാധാരണ കേള്‍വിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. രോഗങ്ങളോ വൈകല്യങ്ങളോ പകര്‍ച്ചവ്യാധികളോ പാടില്ല.

കായികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. ഏഴു മിനിറ്റില്‍ 1.6 കി.മീ ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്

3. 10 പുഷ് അപ്

പരിശീലനം: 2019 ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായിരിക്കും എഴുത്തുപരീക്ഷ.

പരീക്ഷാകേന്ദ്രങ്ങള്‍: വെസ്റ്റ് സോണില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്.

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥിക്ക് ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ നിര്‍ദ്ദിഷ്ട വലിപ്പത്തില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍/ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഈ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. http://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കില്‍ നിന്നു ഫെബ്രുവരി 11 മുതല്‍ 21 വരെ പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ഔട്ട് എടുക്കാന്‍ സാധിക്കും. ഉദ്യോഗാര്‍ഥി അഡ്മിറ്റ് കാര്‍ഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതില്‍ മൂന്നിലും നിര്‍ദിഷ്ട സ്ഥാനത്തു കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല. നീലനിറത്തിലുള്ള പശ്ചാത്തലം വേണം). അപേക്ഷാഫോമില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ ഒപ്പും രേഖപ്പെടുത്തണം.

തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോള്‍ ഈ പ്രിന്റ് ഔട്ടുകള്‍ ഉദ്യോഗാര്‍ഥി കൈയില്‍ കരുതണം. ഒരു പ്രിന്റ്ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍), ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും വയ്ക്കണം. രേഖകള്‍ സാക്ഷ്യപ്പെടുത്തിയതാകണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുമില്ലാതെ റിക്രൂട്‌മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്ക്കായി കരുതണം. ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്(വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് മുതലായവ) അസലും പകര്‍പ്പുകളും, അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ പതിച്ച പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്ക്കണം. ഉദ്യോഗാര്‍ഥി ഒരപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. വിശദവിവരങ്ങള്‍ക്ക്: www.joinindiancoastguard.gov.in

chandrika: