X

ഓസ്‌ട്രേലിയയില്‍ ആദ്യ സ്വവര്‍ഗ വിവാഹം നടന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗരതി നിയമപരമാക്കിയശേഷമുള്ള ആദ്യ വിവാഹം നടന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് താരങ്ങളായ ക്രെയ്ഗ് ബേണ്‍സും സഹതാരം ലൂക്ക് സല്ലിവനുമാണ് വിവാഹിതരായത്. ന്യൂ സൗത്ത് വേല്‍സില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വിവാഹച്ചടങ്ങ്. 2017 ഡിസംബറിലാണ് സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്.

chandrika: