X

ഷൂട്ടിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍: നടി രേവതിക്കെതിരെ പരാതി

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുമ്പാകെ പരാതി നല്‍കിയത്.

ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടെ 17കാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പീഡന വിവരം മറച്ചുവെച്ച കുറ്റത്തിന് രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

chandrika: