X

എസ്എഫ്‌ഐ വനിതാ നേതാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചെന്ന് പരാതി

ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദിച്ചെന്ന് പരാതി. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനി ചിന്നുവിനാണ് മര്‍ദനമേറ്റത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി മര്‍ദിച്ചതെന്നാണ് ആരോപണം. ചിന്നു കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനാണ്.

ബൈക്കിടിച്ച് താഴെ വീഴ്ത്തിയതിന് ശേഷം മര്‍ദിക്കുകയായിരുന്നുവെന്നാണ് ചിന്നുവിന്റെ പരാതി. മര്‍ദിക്കുമ്പോള്‍ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. തലയ്ക്കും ശരീരത്തും പരിക്കേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

webdesk13: