X

ആയുധത്തിന്റെ രാഷ്ട്രീയത്തിന് അധികകാലം നിലനില്‍ക്കാനാവില്ല: സാദിഖലി തങ്ങള്‍

പച്ചക്കൊടി പിടിച്ചതിന്റെ പേരില്‍ ജീവന്‍ നല്‍കേണ്ടി വന്ന അരിയില്‍ ഷുക്കൂര്‍ എന്നും നമ്മുടെ മനസ്സിലെ നീറുന്ന വേദനയാണെന്ന് മുസലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അരിയില്‍ ഷുക്കൂറിന്റെ വിയോഗ ദിനമായ ഇന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ കൊലപാതകമായിരുന്നു അത്. കാലമെത്ര കഴിഞ്ഞാലും മറന്നുകളയാനാവില്ല. ആ താരകം താനെ അണഞ്ഞതല്ല. ഷുക്കൂറിനെ ഉന്മൂലന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ വധശിക്ഷ വിധിച്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി കൊല്ലുകയായിരുന്നു. കേരളത്തില്‍ അങ്ങനെയൊരു കൊലപാതകം അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. എം.എസ്.എഫിലൂടെ നേതൃരംഗത്തേക്ക് വളര്‍ന്നുവന്ന, പരോപകാരിയായ ഒരു ചെറുപ്പക്കാരനെയാണ് യാതൊരു ദയയുമില്ലാതെ ഇല്ലാതാക്കിയത്. നാളെയുടെ സ്വപ്നവും നാടിന്റെ പ്രതീക്ഷയുമായിരുന്നു അവന്‍ അദ്ദേഹം പറഞ്ഞു.

ആശയങ്ങള്‍ ഇല്ലാതാകുമ്പോഴാണ് പലരും ആയുധം കൈയിലേന്തുന്നത്. ആയുധത്തിന്റെ രാഷ്ട്രീയത്തിന് അധികകാലം നിലനില്‍ക്കാനാവില്ല അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: