X

കോഴിക്കോട് മോക്ഡ്രില്ലിന് ശേഷം വിദ്യാര്‍ഥിയെ പീഡിപ്പച്ചെന്ന് പരാതി

കോഴിക്കോട് മാവൂരില്‍ മോക്ഡ്രില്ലിന് ശേഷം വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന് പരാതി. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് സംഭവം നടന്നത്. 15 കാരനാണ് പീഡനത്തിന് ഇരയായത്.

മാവൂരില്‍ സ്‌കൂളില്‍ വെച്ചാണ് പീഡനം നടന്നത്. ഇതിനുശേഷം കുട്ടിയെ ആംബുലന്‍സിനും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ആണ്‍കുട്ടി വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തി മാവൂര്‍ പോലീസ് കേസെടുത്തു.

webdesk11: