X

യുവാവിന്റെ ചെവി കടിച്ചുപറിച്ചതായി പരാതി

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം. സുഹൃത്തിനെ കാണാൻ പോയ ഇയാളെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം.

വിയിൽ പതിനഞ്ചോളം തുന്നലുകളുണ്ട്. അക്രമികളെ നേരത്തെ പരിചയമില്ലെന്നാണ് ജയകൃഷ്ണൻ പറയുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ വൈകീട്ട് മാതാവിന്റെ കേടുവന്ന സ്‌കൂട്ടർ നന്നാക്കാൻ കൊടുത്ത് കൂട്ടുകാരന്റെ ബൈക്കിൽ മടങ്ങിവരുമ്പോഴായിരുന്നു അഞ്ചംഗ സംഘം തടഞ്ഞുനിർത്തിയത്. ചവിട്ടിവീഴ്ത്തിയ അക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു.

ആക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും അക്രമികൾ നശിപ്പിച്ചു.

webdesk14: