X

തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്

തൃശ്ശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. നഴ്‌സുമാരെ മര്‍ദ്ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ശമ്പളം കുറഞ്ഞു പോയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ സമരം നടത്തിയെന്ന് ആരോപിച്ച് ഏഴ് നേഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ജില്ലാ ലേബര്‍ ഓഫീസില്‍ നടന്നപ്പോഴാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

webdesk11: