X
    Categories: Newsworld

അന്റാര്‍ട്ടിക്കയില്‍ കോംഗര്‍ മഞ്ഞുപാളി ഉരുകിത്തീര്‍ന്നു

ന്യൂയോര്‍ക്ക്: കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ കട്ടിയേറിയ മഞ്ഞുപാളികള്‍ കൊടുംചൂടില്‍ ഉരുകിത്തീര്‍ന്നതായി ശാസ്ത്രജ്ഞര്‍. 1200 ചതുരശ്ര കിലോമീറ്റര്‍ കോംഗര്‍ ഐസ് ഷെല്‍ഫ് മാര്‍ച്ച് പതിനഞ്ചോടെ പൂര്‍ണമായും ഇല്ലാതായെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

മേഖലയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതാണ് മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കരയോട് ചേര്‍ന്ന് സ്ഥിരമായി ഒഴുക്കിക്കൊണ്ടിരിക്കുന്ന മഞ്ഞുപാളികള്‍ രൂപപ്പെടാന്‍ ആയിരക്കണക്കിന് വര്‍ഷമെടുക്കും. സമുദ്ര ജലനിരപ്പ് ഉയരാതെ കാത്തുസൂക്ഷിക്കുന്നതില്‍ ഇവയ്ക്ക് സുപ്രധാന പങ്കുണ്ട്. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റോണ്‍ ഐസ് ഷെല്‍ഫില്‍നിന്ന് കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്നുമാറിയിരുന്നു.

Test User: