X
    Categories: CultureNewsViews

ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ്

ഇറ്റാനഗര്‍: ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫര്‍. ഗ്രാമത്തലവന്റയും ഗ്രാമസേവികയുടെയും വരുമാനം ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒറ്റത്തവണ പദ്ധതിയിലാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ലെകാംങ് അസംബ്ലിയില്‍ നിന്നും മത്സരിക്കുന്ന താക്കാം സന്‍ജയ് ആണ് ഇക്കാര്യം അറിയിച്ചു.
ബിജെപി ഭരണത്തില്‍ തൊഴില്‍ മേഖല സ്തംഭിച്ചു. തൊഴില്‍ രഹിതരായവര്‍ക്ക് താങ്ങു നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 60,000 പേര്‍ക്കെങ്കിലും ഇതിന്റെ ഗുണം ലഭിക്കും. സംസ്ഥാനം തൊഴില്‍ മേഖലയില്‍ ഏറെ പിന്നിലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തൊഴില്‍ മേഖലയെപ്പറ്റിയുള്ള ഒരു ഡാറ്റ പോലും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കന്റെമ്പറെറി സ്റ്റഡീസ് നടത്തിയ പഠനത്തില്‍ അരുണാചല്‍ പ്രദേശിലെ 1000 പേരില്‍ 49 പേര്‍ തൊഴില്‍ രഹിതരാണെന്നാണ്. കുട്ടികള്‍ക്ക് വിഭ്യാഭ്യാസ വായ്പയല്ല പ്രധാനം. സംസ്ഥാനത്ത് മികച്ച വിദ്യാലയങ്ങളുടെ അഭാവം കാണാനാകും. വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. ജോലി കിട്ടി ഒരു വര്‍ഷത്തിനു ശേഷം വായ്പ അടച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
തൊഴില്‍ രഹിതര്‍ക്കായി ബിജെപി നിഫാ ഡെയ്ഡ് എന്ന പദ്ധതിയുമായാണ് രംഗത്തെത്തിയത്. 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ് പദ്ധതി. ട്രൈബല്‍ സൗഹൃദ വിദ്യാഭ്യാസ പദ്ധതിയും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: