X
    Categories: gulfNews

യുഎഇയില്‍ ആക്ടീവ് കേസുകള്‍ പതിനായിരം കവിഞ്ഞു

ദുബൈ: കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇപ്പോള്‍ 10240 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 865 പേര്‍ക്കാണ് 673 പേര്‍ രോഗമുക്തരായി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

86433 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 72,790 പേര്‍ രോഗമുക്തരായി. 403 പേര്‍ മരണത്തിന് കീഴടങ്ങി. ഇതുവരെ 83 ലക്ഷം കോവിഡ് പരിശോധനയാണ് രാജ്യത്തു നടത്തിയത്. 24 മണിക്കൂറിനിടെ 97,469 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളോഹരി കോവിഡ് പരിശോധന നടത്തിയ രാഷ്ട്രമാണ് യുഎഇ. കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും രാജ്യത്ത് പുരോഗമിക്കുകയാണ്.

Test User: