X
    Categories: indiaNews

ഹോട്ടലില്‍ ഒളിക്യാമറ വെച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തി; നാലംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: സ്വകാര്യ ഹോട്ടലിലെ മുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദമ്പതികളെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. ഡല്‍ഹി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നോയ്ഡയിലെ ഓയോ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ നാലുപേരും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. മുറിയില്‍ ഒളിക്യാമറ വച്ച ശേഷം മുറി ഒഴിയുകയും ചെയ്തു. ഒരാഴ്ചക്കു ശേഷം വീണ്ടും ഇതേ മുറി തന്നെ എടുത്ത പ്രതികള്‍ ക്യാമറ എടുത്തു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നാണ് ഇതില്‍ പതിഞ്ഞ ദമ്പതികളുടെ വിവരങ്ങള്‍ ശേഖരിച്ച് കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റ് പിടിയിലായതെന്ന് നോയ്ഡ പൊലീസ് പറഞ്ഞു.

web desk 3: