X

കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു

റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭമ്പതികള്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. കാരിക്കുളം സ്വദേശികളായ അഷ്‌റഫ്, നസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം.

റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു ഇരുവരും. പെട്ടെന്ന് ആനയെ മുന്നില്‍ കണ്ട അമ്പരപ്പില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി വീണാണ് പരിക്കേറ്റത്. ഇതുവഴിവന്ന മറ്റ് യാത്രക്കാരാണ് ഇവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വേനല്‍ ശക്തമായതോടെ ആനകള്‍ ഈ മേഖലകളില്‍ പതിവായി ഇറങ്ങുന്നുണ്ട്.

webdesk14: