X
    Categories: localNews

സിദ്ധന്റെ നിര്‍ദേശപ്രകാരം കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച അമ്മക്ക് കോടതി ശിക്ഷവിധിച്ചു

Judge holding gavel in courtroom

കോഴിക്കോട്: സിദ്ധന്റെ നിര്‍ദേശപ്രകാരം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാവിന് കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്. ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനുമാണ് ശിക്ഷ വിധിച്ചത്.

2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് അമ്മ കുഞ്ഞിന് പാല്‍ നിഷേധിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 78 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷവിധിച്ചത്. കേസിലെ മറ്റു പ്രതികളായ സിദ്ധന്‍ കളന്‍തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍, യുവതിയുടെ ഭര്‍ത്താവ് ഓമശ്ശേരി ചക്കാനകണ്ടി അബൂബക്കര്‍ എന്നിവരെ കോടതി വെറുതെവിട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: