X
    Categories: Health

നിങ്ങള്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും കരയുന്നവരുമാണോ?; നിങ്ങളുടെ ഹോര്‍മോണ്‍ അപകടത്തിലാണ്

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പലരേയും പല വിധത്തിലാണ് ബാധിക്കുന്നത്. ചിലരില്‍ ഇത് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില ആളുകള്‍ അത് മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാവും. ഇവര്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. പക്ഷേ അവരുടെ ശരീരത്തില്‍ ചില മാറ്റങ്ങളുണ്ടെന്ന് അവര്‍ക്ക് നിഷേധിക്കാനാവില്ല. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാക്കുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ് എന്നുള്ളതാണ് സത്യം.

അത് ഏതെങ്കിലും ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരാളുടെ ശ്രദ്ധയില്‍ പെടുന്നതാണ്. എന്നാല്‍ എപ്പോഴാണ് നിങ്ങള്‍ ഒരു ഡോക്ടറെ കാണേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. നിങ്ങളില്‍ എന്തെങ്കിലും തരത്തില്‍ മാനസികമായും ശാരീരികമായും മാറ്റങ്ങള്‍ വരുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല അസുഖങ്ങളുടേയും തുടക്കമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള കാര്യങ്ങള്‍ എന്നുള്ളത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അറിയുന്നതിന് വേണ്ടി വായിക്കൂ.

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

ശരീരം ആദ്യം കാര്യങ്ങള്‍ സ്വയം ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും അത് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായി പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവം, വയറുവേദന, മാനസികാവസ്ഥയില്‍ മാറ്റം പോലുള്ള മുന്നറിയിപ്പ് ശരീരം നിങ്ങള്‍ക്ക് നല്‍കുന്നു. ഈ സാഹചര്യത്തില്‍ കൃത്യസമയത്ത് ചികിത്സിച്ചില്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും രോഗ ലക്ഷണങ്ങളായി പുറത്തേക്ക് വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് നിസ്സാരമെന്ന് കരുതി നാം വിടുന്ന പല ലക്ഷണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 

ശാരീരിക ലക്ഷണങ്ങള്‍

ആളുകളുടെ ശരീരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ശരീരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന് നിങ്ങളെ അറിയിക്കുന്ന ചില ലക്ഷണങ്ങള്‍ ഇതെല്ലാമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മുടി കുറയുന്നു

ആരോഗ്യത്തിനേക്കാള്‍ മുടിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പലരും. എന്നാല്‍ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന്റെ ഫലമായി പലപ്പോഴും മുടി കൊഴിച്ചില്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ഹെയര്‍ സ്‌ട്രോണ്ടുകളുടെ സാധാരണ നഷ്ടത്തില്‍ നിന്ന് വ്യത്യസ്തമായി, മുടി നഷ്ടപ്പെടു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. നിങ്ങളുടെ തലയോട്ടിയിലെ ഭാഗത്ത് മുടി നഷ്ടപ്പെടുകയും വളരെയധികം കൊഴിയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

 

നിരന്തരമായ ഉത്കണ്ഠ

അടുത്തത് നിങ്ങളുടെ മാനസികാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളാണ്. നിങ്ങള്‍ എല്ലായ്‌പ്പോഴും വിഷാദാവസ്ഥയിലായിരിക്കില്ല, പക്ഷേ നിങ്ങളെ വിഷമിപ്പിക്കുന്ന തരത്തില്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാകും. നിങ്ങളുടെ ശരീരം ഹോര്‍മോണുകളുമായി ഇടപഴകുന്ന സ്വാഭാവിക രീതിയിലൂടെ കടന്നുപോകാതിരിക്കുമ്പോഴാണ് ഈ ഉത്കണ്ഠയും വിഷാദരോഗവും ഉണ്ടാകുന്നത്. ഇത് അല്‍പം കൂടുതല്‍ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് എന്നുള്ളതാണ് സത്യം.

ഡാര്‍ക്ക് സര്‍ക്കിള്‍സ്

മിക്ക ആളുകളും ഇതിനെ ഒരു ക്ഷീണം, സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവ കൊണ്ട് അടയാളപ്പെടുത്തുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ആളുകള്‍ പലപ്പോഴും ജീവിതശൈലിയില്‍ മാറ്റം വരുത്തി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില സമയങ്ങളില്‍, ഈ ഇരുണ്ട സര്‍ക്കിളുകള്‍ എത്ര ശ്രമിച്ചാലും മാറാതെ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ എത്ര ശ്രമിച്ചാലും അത് പോകില്ല. ഉറക്ക പ്രശ്‌നങ്ങളുടെ ഫലമാണ് ഇവ ഉണ്ടാവുന്നത്. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ പ്രോജസ്റ്ററോണിന്റെ അഭാവത്തിന്റെ സൂചനയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 

മുഖക്കുരു

അടുത്തത് നിങ്ങളുടെ മുഖമാണ്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഭക്ഷണ അലര്‍ജികള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ നമ്മുടെ മുഖത്തെ ചര്‍മ്മത്തില്‍ എങ്ങനെ നാശമുണ്ടാക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ കാര്യത്തില്‍, അതിന്റെ രൂപം സ്ഥിരമായിരിക്കും. ഇക്കാര്യത്തില്‍ മുഖം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന തരത്തില്‍ തന്നെ മുഖക്കുരുവിനേയും പാടുകളേയും ഉത്പ്പാദിപ്പിക്കുന്നുണ്ട്.

 

സ്തനങ്ങളിലെ മാറ്റങ്ങള്‍

ശരീരത്തില്‍ ചെറിയ രീതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ സ്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ചര്‍മ്മത്തിന്റെ കോശങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ സ്തനങ്ങളില്‍ മാറ്റം ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് പലപ്പോഴും ചെറിയ വേദന അനുഭവപ്പെടാന്‍ തുടങ്ങും. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള വേദന ഉണ്ടെങ്കില്‍ ഒരിക്കലും അത് നിസ്സാരമായി എടുക്കരുത് എന്നുള്ളതാണ്. ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്‍ അളവിലുള്ള ക്രമക്കേടുകളാണ് ഇതിന് കാരണം.

വിയര്‍പ്പ് കൂടുന്നു

എല്ലാവരും വിയര്‍ക്കുന്നുണ്ട്, പക്ഷേ, ചില ആളുകള്‍ക്ക് അമിതമായ വിയര്‍പ്പ് ഉണ്ടാകുന്നുണ്ട്. ഒരിക്കലും അത് അവഗണിക്കരുത്. വളരെ ചൂടുള്ള കാലാവസ്ഥയില്‍ വിയര്‍ക്കുക, ഭാരം ഉയര്‍ത്തുക അല്ലെങ്കില്‍ ഉയര്‍ന്ന തോതിലുള്ള റണ്ണിംഗ് ജോലികള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരം തളര്‍ത്തുക എന്നിവ സ്വാഭാവിക പ്രവണതയാണ്, എന്നാല്‍ പരിഭ്രാന്തി അല്ലെങ്കില്‍ എന്തെങ്കിലും ഭയത്തെത്തുടര്‍ന്ന് നിങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ആ വിയര്‍പ്പില്‍ ആഴത്തിലുള്ള ദുര്‍ഗന്ധം വന്നാല്‍, ഹോര്‍മോണ്‍ പ്രശ്‌നത്തിന്റെ സൂചനയെന്നാണ് കാണിക്കുന്നത്.

ക്രമരഹിതമായ ശരീരഭാരം

നിങ്ങള്‍ ആരോഗ്യവാനാണ്, എന്നാല്‍ കൊഴുപ്പ് ശരീരത്തിലെ ചില ഭാഗങ്ങളില്‍ അടിക്കുന്നത് തുടരുകയാണ്, അവ ഒഴിവാക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും മാറാത്ത അവസ്ഥയുണ്ടാവുന്നുണ്ടോ? സാധാരണയായി, അടിവയറ്റിലും മുകള്‍ ഭാഗത്തും കൊഴുപ്പ് കൂടാന്‍ തുടങ്ങുമ്പോള്‍ തന്നെ നിങ്ങളുടെ ഡോക്ടറെ സന്ദര്‍ശിച്ച് ഹോര്‍മോണ്‍ ക്രമക്കേടുകള്‍ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരഭാരത്തിലെ ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ഫലമാണ്.

ക്ഷീണം

ഉയര്‍ന്ന അഡ്രിനാലിന്‍ പ്രവര്‍ത്തനത്തിനുശേഷവും നിങ്ങള്‍ക്ക് പലപ്പോഴും അമിത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ അല്ലെങ്കില്‍ നല്ല ഉറക്കമുണ്ടായിട്ടും അലസത അനുഭവപ്പെടുന്നുണ്ടോ? ഇത് നിങ്ങളുടെ പ്രോജസ്റ്ററോണ്‍ നിലയിലെ അസന്തുലിതാവസ്ഥയെയാണ് സൂടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും വൈകാതെ ഒരു ഡോക്ടറെ കാണാനും രക്തപരിശോധനയ്ക്ക് വിധേയയാകുന്നതിനും ശ്രദ്ധിക്കണം.

web desk 3: