X

കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്നു:പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

പ്രതിദിന കോവിഡ് കേസുകളുടെ വർദ്ധനവിനിടയിൽ, സ്ഥിതിഗതികളും പൊതുജനാരോഗ്യ തയ്യാറെടുപ്പും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉന്നതതല യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്ത്യയിൽ 1,134 പുതിയ കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം സജീവ കേസുകൾ 7,026 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. അഞ്ച് മരണങ്ങളോടെ മരണസംഖ്യ 5,30,813 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനവുമാണ്.

webdesk15: