X

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പാര്‍ട്ടി നടത്തി: ദുബായില്‍ പ്രവാസി യുവതിക്കും സംഘത്തിനും വന്‍ പിഴ

ദുബായ്; കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ വസതിയില്‍ സ്വകാര്യ പാര്‍ട്ടി സംഘടിപ്പിച്ചതിന് പ്രവാസി യുവതിക്ക് പിഴ. 10,000 ദിര്‍ഹവും പങ്കെടുത്ത ഓരോരുത്തര്‍ക്കും 5,000 ദിര്‍ഹം വീതവും പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. സംഗീത പരിപാടിയുള്‍പ്പെടെയുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല.

ഇത്തരത്തില്‍ നിയമം ലംഘിച്ച് പാര്‍ട്ടി നടത്താനോ, ആളുകളെ ക്ഷണിക്കാനോ, യോഗങ്ങള്‍ കൂടാനോ, പൊതു, സ്വകാര്യസ്ഥലങ്ങളില്‍ ഒത്തുകൂടാനോ അനുവദിക്കില്ലെന്നും സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം വീതവും പിഴ ചുമത്തുമെന്നും ദുബായ് പൊലീസ് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കുമാണ് 5,000 ദിര്‍ഹം വീതം പിഴ ലഭിച്ചത്. ഇത്തരത്തില്‍ നിയമലംഘനം കണ്ടാല്‍ ഉടന്‍ ദുബായ് പൊലീസിനെ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 

chandrika: