X

കേരളത്തിലെ കോവിഡ് പരിശോധനകള്‍ കുറവ്; തുടക്കത്തിലേ പാളിച്ച പറ്റിയെന്ന് കേന്ദ്ര സംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് വേണ്ടത്ര കോവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്ന് കേന്ദ്രസംഘത്തിന്റെ വിമര്‍ശനം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പരിശോധന വളരെ കുറവാണെന്ന് സംഘം നിരീക്ഷിച്ചു. ഇക്കാര്യം സംബന്ധിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി സംഘം സംസാരിച്ചു.

സംസ്ഥാനത്ത് പരിശോധനകള്‍ കുറവുള്ളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് ആരോഗ്യ മന്ത്രിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം. കോവിഡ് പരിശോധനകള്‍ കൂടുതല്‍ നടത്തുന്നതില്‍ കേരളത്തിന് തുടക്കത്തിലേ തന്നെ പാളിച്ച പറ്റിയെന്നും സംഘം നിരീക്ഷിച്ചു. തുടക്കം മുതല്‍ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ രോഗവ്യാപനം ഇത്ര രൂക്ഷമാവില്ലായിരുന്നെന്നും പ്രത്യേക സംഘം പറഞ്ഞു.

ദേശീയ ശരാശരിയെക്കാള്‍ അഞ്ചിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ഇനിയും കോവിഡ് വ്യാപനം ഉയരുമെന്നും സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

web desk 1: