X

രാജ്യത്തെ കോവിഡ് ആശങ്ക ഉയരുന്നു; ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികള്‍

ലക്നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 18,000ലധികം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 4228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7000ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 6984 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ പുതുതായി 5528 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

ഗോവ, ഉത്തരാഖണ്ഡ് പോലെ താരതമ്യേന ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡില്‍ പ്രതിദിന കോവിഡ് ബാധിതര്‍ രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 20,000 കോവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

web desk 3: