X
    Categories: indiaNews

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നു മുതല്‍

ഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ജീവിതശൈലി രോഗബാധിതരായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷനായി പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ വാക്സിനേഷന്‍ സൗജന്യമായിരിക്കും. അതേസമയം ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളും വാക്സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ജാവേദ്ക്കര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ വെച്ച് വാക്സിന്‍ സ്വീകരിക്കുന്നവര്‍ പണം നല്‍കേണ്ടതായിവരും. ഇതിന്റെ വില എത്രയാണെന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഇതേവരെ തീരുമാനമെടുത്തിട്ടില്ല. വാക്സിന്റെ വില എത്രയാണെന്നതില്‍ മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും. വാക്സിന്‍ നിര്‍മ്മാതാക്കളും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തിയ ശേഷം അറിയിക്കുമെന്നും ജാവേദ്ക്കര്‍ അറിയിച്ചു.

കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യം രണ്ടാം ഘട്ട വാക്സിനേഷനിലേക്ക് പോകുന്നത്. ഇന്ത്യയില്‍ ഇതുവരെ 11 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.

.

 

web desk 3: