X
    Categories: indiaNews

ആശങ്ക; കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ വൈകും

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കു ലഭിക്കില്ലെന്ന് സൂചന. അവസാന ഘട്ട പരീക്ഷണം നടത്തുന്ന പ്രമുഖ കമ്പനികള്‍ പോലും കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ലെന്നതാണു കാരണം.

ഏറെ പ്രതീക്ഷ നല്‍കുന്ന ഓക്‌സ്ഫഡ് വാക്‌സിന്‍ 5-18 വയസ്സുകാരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല. ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണത്തിലും 12 വയസ്സില്‍ താഴെയുള്ളവരെ പരിഗണിച്ചിട്ടില്ല. കുട്ടികള്‍ക്കു വാക്‌സിന്‍ വൈകുന്നതു അടുത്ത അധ്യയന വര്‍ഷത്തെ വരെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

മുതിര്‍ന്നവര്‍ക്ക് നല്‍കാമെന്നതു കൊണ്ട് മാത്രം ഒരു വാക്‌സിനും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ പലര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായി. മുതിര്‍ന്നവരില്‍ ഇവ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയില്ലെങ്കിലും കുട്ടികളില്‍ അങ്ങനെയാകണമെന്നില്ല. മുതിര്‍ന്നവര്‍ക്കുള്ള അതേ ഡോസ് കുട്ടികളില്‍ ഫലപ്രദമാകണമെന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.

web desk 3: