X

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരില്‍ കോവിഡ് അപകട സാധ്യത മൂന്ന് മടങ്ങ് കുറവ്

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ വാക്‌സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കുറവാണെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പൂര്‍ണമായും വാക്‌സീന്‍ എടുത്തവര്‍ മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താനുള്ള സാധ്യതയും വാക്‌സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം പറയുന്നു. വാക്‌സീന്‍ എടുത്തവരിലെ വൈറല്‍ ലോഡ് താരതമ്യേന കുറവായതാണ് കാരണം.

2021 ജൂണ്‍ 24നും ജൂലൈ 12നും ഇടയില്‍ വീട്ടിലിരുന്ന് തന്നെ സ്രവ പരിശോധന നടത്തിയ 98,233 പേരുടെ സാംപിളുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ എത്തിയത്. ഈ സാംപിളുകള്‍ പിസിആര്‍ പരിശോധനയ്ക്കും വിധേയമാക്കി. ഇവരില്‍ 527 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജനിതക സീക്വന്‍സിങ്ങ് നടത്തിയ 254 സാംപിളുകളില്‍ 100 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമുള്ളതാണെന്നും കണ്ടെത്തി.
വാക്‌സീന്‍ എടുത്തവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത 0.4 ശതമാനമാണെങ്കില്‍ എടുക്കാത്തവര്‍ക്ക് ഇത് 1.21 ശതമാനമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

ഉയര്‍ന്ന അണുബാധ വ്യാപനം കണ്ടെത്തിയത് 1324 പ്രായത്തിലുള്ള യുവജനങ്ങളിലാണ്;1.56 ശതമാനം. കുറവ് രോഗവ്യാപനം കണ്ടെത്തിയതാകട്ടെ 75 വയസ്സിന് മേലെയുള്ളവരിലും; 0.17 ശതമാനം. പുരുഷന്മാരെ അപേക്ഷിച്ച് കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത സ്ത്രീകള്‍ക്ക് കുറവാണെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

 

web desk 3: