X

ഓക്‌സ്ഫഡ് വാക്‌സിന്‍ കുറഞ്ഞ വിലക്കു ലഭിക്കുന്നതിന്റെസമയ പരിധി കുറച്ചു

 

ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ കുറഞ്ഞ വിലക്കു ലഭിക്കുന്നതിന്റെ സമയപരിധി കുറച്ചു. അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമായിരിക്കും വില കുറച്ചു ലഭിക്കുക. അതിനു ശേഷം ലാഭമെടുത്തായിരിക്കും വില്‍പന നടത്തുകയെന്ന് ഉല്‍പാദക കമ്പനിയായ അസ്ട്രാസെനക അറിയിക്കുന്നു.

അടുത്ത ജൂലൈ വരെ മാത്രമേ കോവിഡിനെ മഹാമാരി എന്ന രീതിയില്‍ കാണാനാവൂ. അതുകൊണ്ട് ജൂലൈ കഴിയുന്നതോടെ വാക്‌സിന്റെ വില കൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിന്‍ ഗവേഷണത്തിനായി അസ്ട്രാസെനക കമ്പനിക്ക് നിരവധി തലങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമായിരുന്നു. അങ്ങനെ നിരവധി സഹായങ്ങള്‍ ലഭിച്ച കമ്പനികള്‍ വാക്‌സിന്‍ നിര്‍മാണ ഗവേഷണ രംഗത്തുണ്ട്. അതുകൊണ്ടാണ് ഇത്തരം കമ്പനികളൊന്നും ലാഭമെടുക്കാതെ വാക്‌സിന്‍ വിതരണം നടത്തുന്നത്. ചെലവു വരുന്ന തുക മാത്രം ഈടാക്കിയാണ് വാക്‌സിന്‍ വില്‍പന.

web desk 1: