X

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 920 പേര്‍ക്കെതിരേ കേസ്, 333 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ബുധനാഴ്ച 920 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 333 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5798 സംഭവങ്ങളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തുടനീളം പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്നിവ ക്രമത്തില്‍:-

തിരുവനന്തപുരം സിറ്റി – 207, 52, 9
തിരുവനന്തപുരം റൂറല്‍ – 171, 106, 3
കൊല്ലം സിറ്റി – 113, 9, 3
കൊല്ലം റൂറല്‍ – 240, 0, 0
പത്തനംതിട്ട – 18, 18, 0
ആലപ്പുഴ- 35, 22, 0
കോട്ടയം – 0, 0, 0
ഇടുക്കി – 6, 3, 0
എറണാകുളം സിറ്റി – 26, 29, 1
എറണാകുളം റൂറല്‍ – 45, 22, 2
തൃശൂര്‍ സിറ്റി – 1, 2, 0
തൃശൂര്‍ റൂറല്‍ – 10, 11, 5
പാലക്കാട് – 1, 1, 1
മലപ്പുറം – 2, 4, 2
കോഴിക്കോട് സിറ്റി – 2, 8, 1
കോഴിക്കോട് റൂറല്‍ – 9, 9, 2
വയനാട് – 1, 0, 0
കണ്ണൂര്‍ – 2, 0, 0
കാസര്‍കോട് – 31, 37, 0

 

web desk 1: