X
    Categories: indiaNews

നടന്‍ അക്ഷയ് കുമാറിന് കോവിഡ്

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അക്ഷയ് കുമാര്‍ തന്നെയാണ് കൊവിഡ് ബാധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റീനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.താനുമായി ബന്ധപ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.

web desk 1: