X
    Categories: gulfNews

സഊദിയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ്; നാല് മരണം

A member of medical staff wearing a protective face mask and gloves takes a swab from a man during drive-thru coronavirus disease testing (COVID-19) at a screening centre in Abu Dhabi, United Arab Emirates March 30, 2020. REUTERS/Ahmed Jadallah - RC2HUF9XYF54

റിയാദ്: സഊദി അറേബ്യയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 174 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി. മരണസംഖ്യ 6286 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത് നിലവില്‍ ബാക്കിയുള്ളത് 2024 പേരാണ്. ഇതില്‍ 308 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 40, മക്ക 31, കിഴക്കന്‍ പ്രവിശ്യ 12, മദീന 12, അസീര്‍ 3, ഖസീം 3, ജീസാന്‍ 3, തബൂക്ക് 3, നജ്‌റാന്‍ 2, അല്‍ബാഹ 1.

 

web desk 1: