X
    Categories: gulfNews

ഖത്തറില്‍ കോവിഡിന്റെ രണ്ടാം വ്യാപനമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

ദോഹ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം ഖത്തറിലില്ലെന്ന് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍. ലഭ്യമായ ഡാറ്റയനുസരിച്ച് വൈറസിന്റെ രണ്ടാം വരവ് വളരെ കുറവാണെന്ന് അവര്‍ വ്യക്തമാക്കി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും ദേശീയ പാന്‍ഡമിക് തയാറെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ലത്തീഫ് അല്‍-ഖാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

കോവിഡ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിവിധ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ വാക്‌സിന്‍ ലഭ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് വലിയ മുന്നേറ്റമാണ് ഖത്തര്‍ കാഴ്ചവച്ചത്. ഖത്തറിലെ കോവിഡ് മരണ നിരക്ക് ആഗോള ശരാശരിയേക്കാള്‍ പത്തു മടങ്ങ് കുറവാണ്.

 

web desk 1: