X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 3,453 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 3,453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 3,268 പേര്‍ രോഗമുക്തരായി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,62,251 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.34 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,53,261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,25,374 പേര്‍ രോഗമുക്തരാവുകയും 745 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 27,142 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

web desk 1: